Thursday, September 10, 2009

ശ്രീനിലയം ഗ്രൂപ്പ്‌ മലയാളം ബ്ലോഗിലുടെ:


ആസ്വാദക സമക്ഷം :
ശ്രീനിലയം ഗ്രൂപ്പ്‌ മലയാളം ബ്ലോഗിലുടെ പുതിയൊരു അദ്ധ്യായം സമര്‍പ്പിക്കുന്നു. ഇത്രയും നാളുകളില്‍ നല്‍കി വന്ന സഹകരണങ്ങള്‍ ഒന്ന് മാത്രമാണ് മലയാളം ബ്ലോഗ്‌ തുടങ്ങുന്നതിനു പ്രേരിതമായത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. മ്യൂസിക്‌ , സയന്‍സ് , പദ്മശ്രീ, ഹാര്‍ട്ട്‌ വെബ്‌ , ന്യൂസ്‌ എന്നിവയിലൊക്കെ ബ്ലോഗിലുടെ കുറെ ഏറെ കാര്യങ്ങള്‍ നല്കാന്‍ സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്. ആ ബ്ലോഗുകള്‍ എല്ലാം എല്ലാ ആഴ്ച്ചകളിലും പുതിയ രൂപവും പുതിയ വിശേഷങ്ങളും ആയി അതുപോലെ കുടുതല്‍ വിവര ശേഖരങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനൊപ്പം മലയാള തനിമ നിലനിര്‍ത്തി ഭക്തി സാന്ദ്രവും പ്രാര്‍ത്ഥനകളും അനേകം മലയാള വിശേഷങ്ങളും കഥകളും, പുതിയ വിജ്ഞാങ്ങളും മ്യൂസിക്‌ , വീഡിയോ , നൃത്തശില്പങ്ങള്‍ , ആചാരങ്ങളിലെ ശാസ്ത്രീയത , ധ്യാനവും മനശാന്തിയും എന്നിങ്ങനെ എല്ലാ വിഷയങ്ങളും ഉള്‍പെടുത്തി മുന്നോട്ടു കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നതോടൊപ്പം വിലയേറിയ നിര്‍ദേശങ്ങളും നല്‍കി അനുഗ്രഹിക്കും എന്ന വിശ്വാസത്തില്‍ സഹൃദയം സമര്‍പ്പിക്കുന്നു.
ശ്രീനിലയം

അശ്രു പൂജ :

സ്നേഹ വാല്‍സല്യം നല്‍കി എന്നെ ന്താന്‍ ആക്കി വളര്‍ത്തിയ അച്ഛനും എന്നോടൊപ്പം നിന്ന് എനിക്ക് പ്രചോദനം നല്‍കിയ എന്റെ അനിയനും അശ്രുപൂജകളോടെ